മലയാള സിനിമ വല്ലാത്ത ഒരു ദുര്‍ഘട ഘട്ടത്തിലുടെയാണ് കടന്നു പോകുന്നത്
വൃദ്ധ മുഖങ്ങളില്‍ ചെറുപ്പത്തിന്റെ ചായം വികൃതമായി പൂശിയ സുപ്പര്‍ താരങ്ങളുടെ ഗോഷ്ടികള്‍ നിറച്ച ചവറ്റു കുട്ടകളായി അവ നന്നേ തരം താണ് പോയിരിക്കുന്നു...
ഇരുനൂറോളം പ്രിന്റുകള്‍ എടുത്ത് വീട്ടു പടിക്കല്‍ വിതരണം ചെയ്തിട്ടും ചീഞ്ഞു പോയ മത്സ്യക്കൂടക്കരുകില്‍ നിന്നെന്ന പോലെ മലയാളി ഇത്തരം ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ദൂരം പാലിക്കുന്നു
തീരെ കുറഞ്ഞ മുതല്‍ മുടക്കില്‍ താരധിപത്യത്തിന്റെ നെഞ്ച് നെടുകെ പിളര്‍ന്നു കൊണ്ട് സുബ്രമന്ന്യപുരം പോലുള്ള ലളിത സിനിമകള്‍ കൊണ്ട് തമിഴന്‍ അവന്റെ ദാപ്പാംകൂത്തുകളില്‍ നിന്നും സ്വതന്ദ്രനാവുമ്പോള്‍ , ഫിലിം ഫെസ്ടിവലുകളില്‍ സ്വയം പ്രദര്‍ശിപ്പിച്ചും ,ലോക ക്ലാസ്സിക്കുകളെ കുറിച്ചു സുദീര്‍ഘം ചര്‍ച്ച ചെയ്തും നമ്മുടെ സംവിധായകര്‍ അവരുടെ ശുന്യ മസ്തിഷ്കം മനോഹരമായി മറച്ചുവെക്കുന്നു
മലയാള സിനിമയുടെ വര്‍ത്തമാന പ്രതിസന്ധിയെകുറിച്ചു താരസംഘടനയായ അമ്മ ചര്‍ച്ച ചെയ്യുകയും പ്രതിവിധിയെന്നോണം സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ജീവന്‍ രക്ഷക്കുള്ള ഒരു അടിയന്തിര ശസ്ത്രക്രിയ എന്ന നിലയില്‍ മലയാളി പ്രേക്ഷകന്‍ അതിനെ ഗൌരവ പൂര്‍ണം ഉറ്റു നോക്കുകയായിരുന്നു
അമ്മക്ക്എന്താണ് ഇല്ലാത്തത് ..?
മലയാളത്തിലെ മുഴുവന്‍ താരങ്ങളുടെയും കാള്‍ഷീറ്റ് ,
എവിടെയും ഒതുകേണ്ടതില്ലാത്ത ബജറ്റ് ,
ലോകത്ത് ലഭ്യമായ സാങ്കേതികതയും ,
വ്യാപാര താല്പര്യങ്ങള്‍ക്ക് പുറത്ത് നല്ല സിനിമ ,ഇന്നത്തെ അപച്ചയങ്ങല്‍ക്കെല്ലാം പ്രയശ്ചിത്തമായ ഒരു പുതിയ സിനിമ എന്ന ആശയം ,പുതിയവരും പഴയവരുമായ ആരെയും രിക്രുറ്റ് ചെയ്യാനുള്ള പിന്‍ബലം ..മനോഹരമായ ഒരു രണ്ടാം വരവ് പ്രതീക്ഷിച്ചു പോയത് തെറ്റാണോ സര്‍ ..?
പ്രതീക്ഷിക്കാന്‍ വകയുണ്ട് എന്ന് തന്നെയാണ് മനസ്സിലാവുക ,ചിത്രത്തെ ക്കുറിച്ചുള്ള പത്രക്കുറിപ്പുകള്‍ വായിക്കുമ്പോള്‍
അവയിലോന്നെങ്കിലും കാണാതെ പോയവര്‍ ദയവായി ഇതു വായിക്കുക ,മാതൃഭൂമിയുടെ വാരാന്ധ്യപതിപ്പില്‍ നിന്നും
താരങ്ങളെയും ,പ്രേക്ഷകരെയും,ഫാന്‍സുകാരെയും ഒരുപോലെ തൃപ്തിപ്പെടുത്തി പൂര്‍ത്തിയായ ചിത്രത്തിന്‍റെ തിരക്കഥ സിബി, ഉദയകൃഷ്ണ ടീമിന്റെതാണ്
ഒട്ടേറെ പ്രത്യകതകളോടെ ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ലക്ഷങ്ങള്‍ ചിലവാക്കി ചിത്രീകരിച്ച നയന്‍താരയുടെ ഐറ്റം ഡാന്‍സ് ആണ് .......
മലയാള സിനിമ രക്ഷപെടുക തന്നെ ചെയ്യും ...
ദേവി നയന്‍താര രക്ഷിക്കട്ടെ
Wednesday, October 22, 2008
Subscribe to:
Posts (Atom)