Wednesday, July 2, 2008

തീരെ തണുത്ത കരിക്കുകള്‍

അമല ആശുപത്രിയുടെ മുന്നില്‍ എല്ലാ കാലവും കരിക്കുകള്‍ ഉണ്ട്

വേനലിന്റെ ഉച്ചചൂടിലും , ജൂണിന്റെ മഴപ്രാന്തിലും,ക്രിസ്തമസ് കുളിരിലും പീടികകളില്‍ കുലകുലയായി പലതരം കരിക്കുകള്‍ തൂങ്ങുന്നുണ്ട്

തീരെ ഉത്സാഹം കെട്ട കരിക്കുകള്‍ .... ആശുപത്രിപരിസരത്ത്‌ എല്ലായ്പോഴും പതുങ്ങി നില്‍കുന്ന മരണം അതിന്റെ സ്പര്‍ശം കൊണ്ടു തണുപ്പിച്ച മധുരമില്ലാത്ത കരിക്കുകള്‍ ......

5 comments:

Sapna Anu B.George said...

ഒരു തുടക്കക്കാരന്‍, മലയാളം റ്റൈപ്പ് ചെയ്യാനല്ലെ പഠിച്ചുള്ളു.....പക്ഷെ മലയാളം എന്നു താങ്കളുടെ കൂടെ ഉണ്ടായിരുന്നല്ലോ. ഈ ഒരു കവിതയില്‍, ഈ കുഞ്ഞു വരികളിള്‍ താങ്കള്‍ ഒരു ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥവും കുത്തിനിറച്ചു.
നഷ്ടപ്പെട്ടു പോകുന്ന ജീവിതം,,,,, മരണം എന്ന മൂന്നു വാക്കിന്റെ അകമ്പടിയോടെ കടന്നു പോകുന്ന നമ്മുടെ ബന്ധങ്ങള്‍....എത്ര മാത്രം പ്രശംസിച്ചാലും മതിയാവില്ല,ഈ കവിതയെ.... നല്ല തുടക്കം, ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതൂ....

നന്ദു said...

വയനാടൻ, സ്വാഗതം :)

അനില്‍@ബ്ലോഗ് // anil said...

മരണത്തിനു തണുപ്പാണൊ?
അതെ മരണത്തിനു തണുപ്പു തന്നെയാണു.
സഞ്ചരിക്കുന്ന ശീതീകരണികലില്‍.
നിലവിളക്കിന്റെ ചൂടില്‍ , സാമ്പ്രാണിത്തിരിളുടെ പൂകച്ഛിലില്‍ മരണം ചിലപ്പൊള്‍ ഉഷ്ണവുമാകും ,
വിഡിയൊ കാമെറയുഡെ അകമ്പടി വെളിച്ചം കൂട്ടുണ്ടെങ്കിലൊ?
തുടക്കം നന്നായി, കൂടുതല്‍ പ്രതീക്ഷിക്കയാണു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തുടക്കം നന്നായിട്ടുണ്ട് തുടര്‍ന്നും എഴുതൂ മാഷെ..
എം റ്റി പറഞ്ഞത് പോലെ രംഗബോധമില്ലാത്ത കോമാളിയായി മരണവും..

ജീവിച്ചുകൊണ്ടിരിക്കുന്ന ഒരോ നിമിഷങ്ങളുമല്ലെ നമ്മള്‍ മരിച്ചുകൊണ്ടിരിക്കുന്നതും,


ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കില്‍ അറിയാതെയെങ്കിലും
നാമെല്ലാം നമ്മുടെ മലയാളത്തെ മറക്കുന്നില്ലെ....
പ്രത്യേകിച്ചു മറു നാട്ടിലെ തിരക്കുകളില്‍.......
സ്നേഹിക്കൂ മലയാളത്തെ..
ആ സ്നേഹം ഭൂമി ദേവി എന്നെങ്കിലും തിരികെ നല്‍കും.
മലയാളത്തെ സ്നേഹിക്കുന്ന താങ്കള്‍ക്ക് അനുമോധനങ്ങള്‍,

Malayali Peringode said...

സ്വാഗതം
വയനാടാ :D