ടെലിവിഷനില്‍ റിലയന്‍സിന്റെ പുതിയ പരസ്യം ദയവായി ശ്രദ്ധിക്കുക
നന്നായി പെയ്യുന്ന മഴയില്‍ വിജനമായ ദേശിയ പാതയില്‍ നിന്നും ഉത്സാഹത്തോടെ ഭാര്യയോടു സംസാരിക്കുകയാണ് അയാള്‍, വ്യക്തമായി അയാള്‍ക്ക് കേള്‍ക്കാം, അത്രക്കുമുണ്ട് സെല്‍ ഫോണിന്റെ കവറേജ് ..ഹൈവേയില്‍ മുഴുവനുമുണ്ട് സിഗ്നല്‍ ,വേറെ ആര്‍ക്കുമില്ലാത്ത സൌകര്യങ്ങളാണ് കമ്പനിക്ക്
അയാളും ഭാര്യയും വല്ലാത്ത ഒരു ത്രില്ലില്‍ ആണ് ,സൂക്ഷ്മമായ സംഗീതവും ഭംഗിയുള്ള പശ്ചാത്തലവും,കൃത്യമായ ഷോട്ടുകളും അവരുടെ ജിഞാസയെ ശരിയാം വിധം നമ്മിലേക്ക് പകരുന്നുണ്ട്
അയാള്‍ എന്തോ തിരയുകയാണ് ,ഭാര്യ അയാളെ സഹായിക്കുന്നു ,അടയാളങ്ങള്‍ കൂടുതല്‍ ഓര്‍മ അവള്‍ക്കാണ് ,അതെ, മൈല്‍കുറ്റിയുടെ അടുത്ത് പൊളിയാന്‍ തുടങ്ങിയ സ്മാരക മന്ദിരത്തിന്റെ തൂണില്‍
അയാള്‍ അത് കണ്ടെത്തുക തന്നെ ചെയ്തു വിവാത്ത്തിനു മുന്‍പ് അവര്‍ നടത്തിയ പ്രണയ യാത്രക്കിടയിലെപ്പോഴോ ഒരുമിച്ചു കോറിയിട്ട പ്രണയ സൂക്തങ്ങള്‍ ...
നമുക്കു കാണാം അയാളില്‍ പഴയ കാമുകന്‍ ഉണരുന്നുണ്ട് ,
ടെലിഫോണ്‍ ചേര്‍ത്തു വെച്ച അവളുടെ കവിളുകള്‍ ചുവന്നു തുടുക്കുന്നുണ്ട് ,സംഗീതം മൃദുവായി നമ്മെ തലോടുന്നുണ്ട് ..ഒരു പരസ്യം എന്ന നിലയില്‍ നൂറിനും മുകളിലാണ് നൂറില്‍ അതിന് മാര്‍ക്ക്
പ്രണയത്തിന്റെ സ്മാരകങ്ങള്‍ ഏതെല്ലാം വിധത്തില്‍ ആവാം ..?
താജ് മഹല്‍ പോലെ കെട്ടിയുയര്‍ത്തിയവ ..
വിറയ്ക്കുന്ന ചുണ്ടുകളാല്‍ നല്കിയ ഒരു പരിഭ്രമ ചുംബനം ...
ഇടവഴിയില്‍ വേറിട്ട് കേള്‍ക്കുന്ന ഒരു സൈക്കിള്‍ ബെല്‍,ആള്‍ക്കൂട്ടത്തില്‍ വെച്ചു തനിക്ക് മാത്രമായി കിട്ടിയ ഒരു പാതി നോട്ടം, എന്നിങ്ങനെ മനസ്സില്‍ പതിച്ചിട്ട അനുഭവങ്ങളുടെ വര്‍ണ പൊട്ടുകള്‍ ...
അനന്തമാണ് അതിന്റെ സാദ്ധ്യതകള്‍ .....ഓരോരുത്തര്‍ക്കും അവരവരുടെത് മാത്രമായവ
പ്രണയത്തിന്റെ സ്മാരകങ്ങളില്‍ ഏറ്റവും വൃത്തികെട്ടവയാണ് പൊതുസ്ഥലങ്ങളില്‍ കോറിയിടുന്ന ചപല ജല്പനങ്ങള്‍ ...
പരിഷ്ക്രത വേഷ ധാരിയായ നായകനും നായികയും മുഖം മൂടികളഴിഞ്ഞു വീണ് ജാല്യരായി നില്ക്കുന്ന ഒരു അവസാന ഷോട്ട് കൂടി വേണ്ടതുണ്ട് ആ പരസ്യ ചിത്രം പൂര്‍ത്തിയാവാന്‍ ....
എത്ര മാത്രം പ്രാകൃതരാന്നവര്‍.
സഞ്ചാരികളെത്തുന്ന ഏതാണ്ട് എല്ലാ ഇടങ്ങളിമുണ്ട് ഇത്തരം വികൃത മനസ്സുകള്‍ ,
മനുഷ്യന്‍ ശിരസ്സു നമിക്കേണ്ട മഹാ സ്മാരകങ്ങളുടെ ചുമരുകളില്‍ ,മഹാവൃക്ഷങ്ങളുടെ വേരിലും തടിയിലും ,ഉദ്യാന വൃക്ഷങ്ങളുടെ ഇലകളില്‍ പോലും പ്രണയ ചിഹ്നങ്ങള്‍ കോറിയിട്ടു സ്വന്തം അല്പത്ത്വം പ്രസ്സിദ്ധപ്പെടുത്തുന്നവര്‍ ..
നിങ്ങളുടെ പ്രണയം എത്രമേല്‍ സുന്ദരമെങ്കിലും അതിന്റെ എല്ലാ ഭംഗിയും കെടുത്തി കളയുന്നു അത്
അതെ ,പ്രണയത്തിന്റെ ഏറ്റവും വൃത്തികെട്ട സ്മാരകങ്ങളാണ് ഈ വികൃതാക്ഷരങ്ങള്‍
വാല്‍കഷണം
വായു ഇല്ല ..റേഞ്ച് ഉണ്ട്
ഭക്ഷണം ഇല്ല ..റേഞ്ച് ഉണ്ട്
വെള്ളം ഇല്ല ...റേഞ്ച് ഉണ്ട്
എന്ത് സുഖം ..ഇനി റേഞ്ച് കൊണ്ടു മാത്രം ജീവിക്കാന്‍ കഴിയുന്ന കുറച്ചു മനുഷ്യര്‍ കൂടി ഉണ്ടായാല്‍ മതി .
Subscribe to:
Post Comments (Atom)
10 comments:
എത്ര സുന്ദരമായ സത്യം....ഒരു പ്രായോഗിക വശം നോക്കുമ്പോള്‍,
താജ്മഹല്‍ പോലുള്ള വലിയ വലിയ സ്മാരകങ്ങള്‍ കാണാണെന്ന വ്യാജേന ആ പരിസരവും,സ്മാരകത്തിനു തന്നെയും കേടുപാടുകള്‍ വരുത്തുകയും കോറി പേരുകള്‍ എഴുതുകയും ചെയ്യുന്നവരെ കൊല്ലുക തന്നെ വേണം, ഒന്നുമല്ലെങ്കില്‍ ഒരു അടിയെങ്കിലും കൊടുത്തുവിടണം.....
.......സത്യം സത്യം സത്യം.......
എന്നാലിതും ഒരു മറുവശം കൂടിയുണ്ട് സതീഷ്...വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ഒരു നാട്ടില്‍,എന്റെ പേരു കൊത്തിയിട്ടിരിക്കുന്നു, സ്നേഹത്തിന്റെ ആ ധൃഡമായ പരിവേഷം ഇന്നും എന്റെ ഹൃദയത്തിലും,ഭൂമീയിലും ഇത്ര മിനക്കിട്ടവിടം വരെ പോയ മനുഷ്യന്റെ മനസ്സിലെങ്കിലും ഉണ്ടല്ലൊ എന്നു കരുതുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും ഉള്ള ആ സന്തോഷം,ഒരു ലോകം പിടിച്ചടക്കുന്ന ചാരിതാര്‍ത്ഥ്യമാണ്.....
വളരെ സ്ത്യസന്ധമായ ഒരു കാര്യം സതീഷ്...എന്റെ വിദ്ധ്യാര്‍ത്ഥി...
വിജയത്തിന്റെ വലിയ ദൂരങ്ങള്‍ നടന്നു കയറുന്നു,സന്തോഷം.
Cant type in Malayalam from this pc.. Oru thiruthu, Sapnakku.. Taj Mahal is spared of all those scribblings....Luckily....
Sathesh.. It deserves a thought.. a good thought.. Pinne, ellattinum randu vashangalum ille... Pranayathinte peril pakshe.. soundaryathil keri koriyidaruthu... athu njanum sammathikkunnu.. ennalum.. ente kamukam Taj Mahail ente peru ezhuthi vechal...... njan koode undenkil avane cheetha paranju sheriyakkiyene.. njan koode illathirunna samayathayirunnenkil... njan santhosham kondu thulli chaadiyene...
സുഹൃത്തെ,
ഓഫ്ഫ് .ടോപ്പിക്
ആദ്യ നിര്‍ദ്ദേശം, താങ്കളുടെ ബ്ലോഗ്ഗര്‍ പേര് ഒന്നു വ്യത്യാസപ്പെടുത്തണം. മലയളം ബ്ലോഗ്ഗര്‍ മറ്റൊരു വയനാടന്‍ ഉണ്ട്. കണ്‍ഫ്യൂഷനായിപ്പോവും.
പോസ്റ്റ് അഗ്രിഗ്ഗെറ്ററുകളില്‍ വരുന്നില്ല.ഇതു തന്നെ റീ പൊസ്റ്റ് ചെയ്യുക. ഇതെ തലക്കെട്ടില്‍ പുതിയ പോസ്റ്റിട്ട് ഇതിലേക്കു ലിങ്ക് കൊടുത്താല്‍ മതി. അഗ്രിഗ്ഗെറ്റര്‍ പിടിച്ചോളും. വരുന്നതു വരെ ഇട്ടുകൊണ്ടേയിരിക്കുക.
കമന്റുകള്‍ മറുമൊഴികളില്‍ കാണുന്നില്ല, താങ്കളുടെ ബ്ലോഗ്ഗ് അഡ്രസ്സ് അവര്‍ക്കയച്ചു കൊടുക്കൂ, ചിലപ്പോള്‍ കമ്മന്റു മെയിലുകള്‍ അവരുടെ സ്പാം ഫോള്‍ഡറില്‍ പോകുന്നുണ്ടാവും.
ഇനി വിഷയം.
മനോഹരമായി എഴുതിയിരിക്കുന്നു.രചനക്കു വിമര്‍ശങ്ങള്‍ ഇല്ല. :)
പരാമര്‍ശ വിഷയം രണ്ടു രീതിയിലും കാണാം.
എന്തു ഏതു കോറി നഴിപ്പിക്കുക നമ്മുടെ ഒരു ശീലമായിരിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും മുദ്ര പതിക്കല്‍. താന്‍ നിലനില്‍ക്കുന്നു എന്നെ അവനുതന്നെ ഉറപ്പില്ലാത്ത പോലെ. ജീവിച്ചിര്‍ക്കുന്നു എന്നതിനു തെളിവായി സ്മാരകം പണിയുകയാവും.
ഇതേ വികാരമാണ് ഇത്തരം പ്രണയ ചാപല്യങ്ങള്‍ക്കും. പ്രണയത്തിന്റെ സാക്ഷ്യം കുറിച്ചിടുന്നു, അന്തരിച്ചാല്‍ സ്മാരകമാക്കാം.
പണ്ടു കൊളേജില്‍ പഠിക്കുന്ന കാലത്തു, പീച്ചിഡാം സൈറ്റില്‍ മരങ്ങളില്‍ പേരു കോറിയിട്ട ചില ചങ്ങാതിമാരെ ഓര്‍മ വരുന്നു.പത്തു വര്‍ഷംകഴിഞ്ഞിട്ടും അതു വായിച്ചെടുക്കാനായി എന്നത് സന്തോഷമുളവാകി. മരത്തിന്റെ ബാര്‍ക്കു വരെ തുരന്നിരുനു പ്രാന്തന്മാര്‍.
പിന്നെ താങ്കള്‍ വിദ്യാര്‍ത്ഥിയാണോ, ഇപ്പോഴും?
സംരക്ഷകരുണ്ടാവുന്നത് ഒരു ഭാഗ്യമാണ്.
ആശംസകള്‍ .
നല്ല നിരീക്ഷണം.ആ കുത്തി വരക്കലിനെ കുറിച്ച്.പിന്നെ വായു,വെള്ളം,ഭക്ഷണം,നെറ്റ്വര്‍ക്ക്(ആണെന്നു തോന്നുന്നു)ഒരു നല്ല റ്റാഗ് ലൈന്‍ അല്ലെ ?
പ്രിന്റ് മാധ്യമങ്ങളുടെ പുറകേ നടക്കാതെ ബ്ലൊഗ്ഗിലേക്ക് വരൂ സുഹൃത്തേ.
ഒരു കവിത
ഇപ്പോള്‍ തോന്നിയതാ
കുറുക്കാകുറുക്കാ നിനക്കെന്തു വരുത്തം
വെളുക്കുമ്പോള്‍ കുളിക്കണം
കൈതക്കാട്ടില്‍ പതുങ്ങണം
കോഴിയെ പിടിക്കണം
കറുമുറെ തിന്നണം
ഹി ഹി
was just roaming around here..but this clicked..food for thought..superb
കേരളത്തിന്റെ മൊത്തം
സൌന്ദര്യം ഇന്നും കയ്യടക്കി
വച്ചിരിക്കുന്നനാട് വയനാട്!
"പ്രണയത്തിന്റെ വൃത്തികെട്ട സ്മാരകങ്ങള്‍"
ഈ തലകെട്ടാണ് ഇങ്ങോട്ടാകര്‍ഷിച്ചത്, വായിച്ചപ്പോള്‍ ഒന്ന് കൈയടിക്കാന്‍ തോന്നീ.
പ്രണയം ഒരു ദിവ്യമായ അനുഭൂതിയാവണം
അതുണ്ടാവണമെങ്കില്‍ പ്രണയത്തിനു
സൊകാര്യത വേണം... “ആള്‍ക്കൂട്ടത്തില്‍ വെച്ചു തനിക്ക് മാത്രമായി കിട്ടിയ ഒരു പാതി നോട്ടം, ”
അതാവും മനസ്സില്‍ നിറഞ്ഞു നില്‍ക്കുക..
അല്ലാതെ പബ്ലിക്ക് കക്കുസിന്റെ ചുമരുമുതല്‍ കോറിയീടുന്നതല്ല...ബോധവല്ക്കരണം നന്നായി..
ഹേ വയനാട്ട്കാരാ ..സത്യങ്ങള്‍ ചിലരെ എങ്കിലും വേദനിപ്പിക്കും എനിക്ക് എന്തു ചെയ്യാനാവും...???
പ്രണയത്തിന്റെ വൃത്തികെട്ട സ്മാരകം പോലെ തന്നെ മലയാളി തലയില്‍ ചുമക്കുന്നു ഈ അന്യന്റെ ഭാഷയും ... മനസ്സിലുള്ളത് പറയാന്‍
മലയാളത്തിനെക്കാള്‍ നല്ലത് മറ്റെന്താ?
WELCOME...
എന്ന് പറയുമ്പോള്‍ ഒരു അന്യഥാ ബോധം
സ്വാഗതം എന്ന് പറയുമ്പോള്‍ നമുക്ക് കിട്ടുന്ന ആ ഹൃദ്യമായാ ഊഷ്മളമായാ വരവേല്‍പ്പ്
‘WELCOME’ത്തില്‍ നിന്ന് കിട്ടുന്നില്ല.
.... Truths may hurt someone....what I can do....:)
മാണിക്യം
നല്ല വാക്കുകള്‍ക്കു നന്ദി
മലയാളത്തില്‍ ബ്ലോഗാന്‍ പഠിക്കും മുന്‍പേ ചാര്‍ത്തിയ തലവാചകമാനതു
ഇന്ഗ്ലിഷിലാണ് മുന്‍കാല ബ്ലോഗുകള്‍ എന്നെത് ശ്രദ്ധിക്കുമല്ലോ
my malayalam key is not working, sorry for this manglish...
Valare sariyaya karyamanu ithu..athu pole thanne njan sraddikkarundu ethra nalla sthalamanenkilum thuppi vrithi kedakkiittirikkunnathum...sapna paranja pole hridayathil kothiyittal pore..veruthe veruppikkan alkkarude vijaya mudrakal.
Post a Comment