നിലപാടുകള്‍ ഉണ്ടായിരിക്കണം ...
ശ്രി ശശി തരൂര്‍ എവിടെയൊക്കെയോ തെറ്റായി അവതരിപ്പിക്ക പെട്ടിട്ടുള്ളത് മലയാളത്തിന്റെ അഭിമാനം എന്ന വ്യാജ വിലാസത്തിലാണ്മലയാളമോ മലയാളിയോ ആയി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചൊക്കെ ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് പോയ തിരഞ്ഞെടുപ്പ് കാലത്ത് ,നവീന കാലത്തിന്റെ മാത്സര്യ ലോകത്ത് മലയാളം എന്ന വൈകാരിക സങ്കല്‍പ്പങ്ങല്‍ക്കപ്പുരത്തു പ്രായോഗിക യാഥാര്‍ത്യങ്ങള്‍ മേല്‍ക്കൈ നേടണം എന്നതായിരുന്നു നവ യുഗ മലയാളത്തിന്റെ തീര്‍പ്പ് എന്നത് ഭൂരിപക്ഷം കൊണ്ടു അദ്ദേഹം തെളിയിക്കുകയും ചെയ്തിരുന്നു ,നവ തലമുറയുടെ ഐക്കണ്‍ ,ബുദ്ധിജീവി ,എഴുത്തുകാരന്‍ ,സുമുഖന്‍ ,അവസരവാദി ,തറവാടി നായര്‍ തുടങ്ങി സമകാലീന രാഷ്ട്രീയത്തിന്റെ സകല കാര്‍ഡുകളും ഇറക്കി ക്കളിച്ച കളിയില്‍ ശ്രീ ശശി തരൂര്‍ നേടിയ വിജയത്തെ ജനാധിപത്യത്തിന്റെ സാമാന്യ നിയമങ്ങള്‍ അനുസരിച്ച് നാം അംഗീകരിക്കാതെ വയ്യ.
സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിച്ച മുരളീധരന്‍ നിരുപാധികം കീഴടങ്ങിയിട്ടും മൂന്നു രൂപയുടെ മെംബെര്‍ഷിപ് നിഷേധിക്കുന്ന ദേശീയ പാര്‍ട്ടിയുടെ സര്‍വ്വ സമ്മതനായ മന്ത്രിയായി ഇന്ദിരയേയും അടിയന്തിരാവസ്ഥയെയും ഇംഗ്ലീഷില്‍ തെറി പറഞ്ഞ തരൂര്‍ വിലസുന്നതും അദ്ദേഹത്തിന്റെ പ്രഫഷണല്‍ മിടുക്ക് കൊണ്ടു തന്നെയാവണം.
അധികാരത്തിന്റെ ശീതളിമയിലെക്കെത്തുന്ന നേതാക്കളില്‍ പലരും അതിന്റെ മനം മയക്കുന്ന സുഖ ലോലുപതകളില്‍ മയങ്ങി പ്പോകുന്നത് പുതിയ വര്ത്തമാനമോന്നുമല്ല ഇപ്പോള്‍ , അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയെന്നു സ്വയം നടിക്കുന്ന സി പി ഐ (എം ) എം പി യുടെ പ്രാതല്‍ പോലും പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നാണെന്ന് മുംബൈ ഭീകരാക്രമണ ദൃശ്യങ്ങള്‍ നമുക്കു കാട്ടി ത്തന്നതാണ്.
അത് കൊണ്ടു തന്നെയാണ് വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ച ,തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളില്ലാതെ വെയില് കൊണ്ടിട്ടില്ലാത്ത ,ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ ഒരിക്കല്‍ പോലും തന്റെ വോട്ടവകാശം മുന്‍പ് ഉപയോഗപ്പെടുത്താന്‍ മെനക്കെടാത്ത ശ്രീ ശശി തരൂര്‍ ,അധികാരത്തിലെത്തിയതിനു ശേഷമുള്ള മൂന്നു മാസവും ദില്ലിയിലെ പഞ്ച നക്ഷത്ര ഹോട്ടലായിരുന്നു താമസം എന്ന വിവരം ഒരു തരത്തിലും നമ്മെ അത്ഭുത പെടുത്തത്തത് .
വളരെ കൃത്യമായ ഒരുത്തരം അദ്ദേഹം നമുക്കായി ട്വീറ്റ് ചെയ്തിട്ടുമുണ്ട് ,അതിങ്ങനെ .
'കേരള ഹൌസ് എന്നത് വൃത്തിയില്ലാത്ത ഒരു സാധനമാണ് ,ആയതിന്റെ ജിം ആകട്ടെ ഒട്ടും സ്വകാര്യത ഇല്ലാത്ത ഒന്നും ,താജില്‍ താമസിക്കുന്നത് എന്റെ സ്വന്തം പണം കൊടുത്തിട്ടുമാണ് ,എന്നിട്ടും നിങ്ങള്‍ പൂച്ചകള്‍ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം ..?"
എന്നാല്‍ താങ്കള്‍ക്ക് അറിഞ്ഞു കൂടാത്ത ചില സത്യങ്ങള്‍ ഉണ്ട് സര്‍ ,മലയാളികളെ സംബന്ധിച്ചിടത്തോളം ,ഇവറ്റകള്‍ പുസ്തകം വായിക്കുകയും ആയത് ഓര്‍ത്തുവെക്കുകയും ചെയ്യും ,അതുകൊണ്ടാണ് ചെറിയ ചില സംശയങ്ങള്‍...ഇന്ത്യ ,അര്‍ദ്ധ രാത്രി മുതല്‍ അര നൂറ്റാണ്ട് എന്ന് മലയാളം അര്‍ത്ഥം വരുന്ന രീതിയില്‍ താങ്കള്‍ ഒരു ' പൊസ്തകം ' ആംഗലേയത്തില്‍ രചിച്ചത് ഓര്‍ക്കുന്നുവോ ...?
അതിന്റെ മലയാളം തര്‍ജ്ജമ വായിച്ച് രോമാഞ്ചം കൊണ്ട പലരില്‍ ഒരാളാണ് സര്‍ ഞാന്‍ ..അതിന്റെ മുന്നൂറ്റി പന്ത്രണ്ടാം പേജിലെ കിടിലന്‍ വാക്കുകള്‍ കണ്ട് കോള്‍മയിര്‍ കൊണ്ട ഒരു മണ്ടന്‍ .
താങ്കള്‍ അത് മറന്നു കാണും എന്ന് എനിക്കറിയാം ,അതുമല്ലെങ്കില്‍ നിലപാടുകള്‍ എന്നത് സ്ഥായിയായ ഒന്നല്ല എന്ന അങ്ങയുടെ അനുബന്ധ സൂക്തം വായിച്ചിട്ടുള്ളവനുമാണ് ഞാന്‍ ..
എല്ലാ അറിവുകളെയും തത്ക്കാലം പണയം വെച്ചുകൊണ്ട് ,നിലപാടുകളെ തന്നിഷ്ടം പോലെ അടിക്കടി മാറ്റുന്നവരോട് ,ഇരിങ്ങാലകുടക്കാരന്റെ അങ്ങാടിഭാഷയില്‍ ഭാഷയില്‍ ചോദിച്ചോട്ടെ ..
താങ്കള്‍ക്ക് എത്ര മോന്ത ഉണ്ട്..?
മലയാളിക്ക് ഒരു ഉത്തരം നിര്‍ബന്ധമായും വേണം സര്‍ ..
പുസ്തകത്തിലെ മുന്നൂറ്റി പന്ത്രണ്ടാം പേജ് വായിക്കാത്തവര്‍ക്കായി ..
ഐക്യ രാഷ്ട്ര സഭയുടെ പ്രധിനിധിയായി 'മൌര്യ ഷേരട്ടന്‍ ' എന്ന ഇന്ത്യന്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതനായ ഒരു ശുദ്ധാത്മാവിന്റെ സങ്കടങ്ങള്‍ ..
" സ്വര്‍ഗത്തിലെ ഒരാഴ്ച മൌര്യ ഷേരട്ടനിലെ ഒരാഴ്ച താമസത്തിന് വെച്ചു മാറാം ,ഒരു വ്യത്യാസവും അനുഭവപ്പെടുകയില്ല ,ബില്ലിനെക്കുരിചോര്‍ത്ത് വിഷമിക്കരുതെന്നു മാത്രം ,അതെ ഹോട്ടലിലെ സമര്‍ത്ഥന്‍ ആയൊരു ജോലിക്കാരന്റെ ഒരുമാസത്തെ ശമ്പളത്തില്‍ കൂടുതല്‍ ഒരു ദിവസത്തെ മുരിവാടകയായി കൊടുക്കേണ്ടി വരുന്നതിനെ ക്കുറിച്ച് എന്ത് പറയാന്‍ ?ഒരു രൂപയുടെ സ്റ്റാമ്പ് കൊണ്ടു ഒരു തടിച്ച കവര്‍ ഇന്ത്യയുടെ ഒരറ്റത്ത് നിന്നു മറ്റേയറ്റം വരെചെന്നെത്തുമെന്നിരിക്കെ ലോക്കല്‍ കോളിന് പള്‍സ് ഒന്നിന് ഏഴ് രൂപ വീതം ഈടാക്കുന്ന ടെലെഫോണ്‍ സിസ്റ്റത്തെ ക്കുറിച്ച് പറഞ്ഞിട്ടെന്തു ഫലം ? നിങ്ങളുടെ സോക്സ് ഒറ്റ ദിവസം കൊണ്ടു വൃത്തിയായി അലക്കിത്തരികയും , അത് വാങ്ങാന്‍ നിങ്ങള്‍ ചിലവഴിച്ചതിന്റെ പത്തിരട്ടി അലക്ക് കൂലി മേടിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് മോശമാണോ ?സ്വീകരണ മുറിയില്‍ താണു വണങ്ങി നില്ക്കുന്ന പരിചാരകര്‍ നിങ്ങളുടെ അതിഥികളുടെ കുട്ടികള്‍ക്ക് മൂന്നിഞ്ച് ഗ്ലാസ്സില്‍ പകുതി മാത്രം വരുന്ന fanta കൊടുത്തിട്ട് തൊണ്ണൂറു രൂപയും ടാക്സും ചേര്‍ന്ന ബില്ല് തരുമ്പോള്‍ ,ആ തുക കൊണ്ടു വെയിറ്റര്‍ മാരുടെ ഒരാഴ്ചത്തെ ഭക്ഷണ ചെലവ് നടക്കുമെന്ന് നിങ്ങള്‍ ആത്മഗതം ചെയ്തത് കൊണ്ടു എന്ത് ഫലം ?
ഇന്ത്യ കാണാന്‍ വന്ന ഞാന്‍ അമേരിക്കയെയാണ് കണ്ടത് ,ഇന്ത്യക്കാവും വിധം അമേരിക്കയെ അനുകരിക്കാന്‍ ശ്രമിക്കുന്നു ,വില നിലവാരാത്തില്‍ അമേരിക്കയെ കവച്ചു വെക്കുന്നു ,സ്വന്തം കീശയില്‍ നിന്നാണ് പണം മുടക്കുന്നതെങ്കില്‍ കണ്ണ് തള്ളിപോകും ,ഹോട്ടല്‍ നിരക്കുകള്‍ ഡോളറില്‍ കണക്കാക്കിയിട്ട് പിന്നെ രൂപയാക്കി മാറ്റുകയാണെന്ന് തോനുന്നു ,അമേരിക്കക്കാര്‍ മാത്രമല്ല ഇന്ത്യക്കാരും ഇവിടെ വരുന്നുണ്ടെന്ന് ഞാന്‍ കണ്ടു
മാറിയ വ്യവസ്ഥിതിയുമായി പൊരുത്തപെടാത്തത് ഞാന്‍ മാത്രമാണെന്ന് തോന്നുന്നു .."(ഇന്ത്യ ,അര്‍ദ്ധ രാത്രി മുതല്‍ അര നൂറ്റാണ്ട് ,പേജ് നും 312 )
9 comments:
‘പൊതുജനം കഴുതകൾ’ എന്നു കേട്ടിട്ടില്ലെ വയനാടാ....അതിതന്നെയാണിവിടെയും കാണവും
ഉത്തരവും. ജീവിതത്തിൽ ‘സൺ റ്റാൻ’ ചെയ്യാൻ
വേണ്ടി മാത്രം വെയിലുകൊണ്ടിട്ടുള്ള,
ഇദ്ദേഹത്തിനു,കുടചൂടിക്കൊടുക്കാൻ,പ്രചാരണത്തിനിടയിൽ ധാരാളം പ്രവർത്തകരും നാട്ടുകാരും ഉണ്ടായിരുംന്നു.രാജ്യത്തിന്റെ നയതന്ത്രപ്രധിനിധി (ഡിപ്ലൊമാറ്റ്)എന്ന പേരിൽ അദ്ദേഹത്തെക്കുറിച്ച് ആർക്കും തന്നെ ഒരു അഭിപ്രായവ്യത്യാസങ്ങളുമില്ല.അഭിമാനം മാത്രമെയുള്ളു,അത്രക്കു സത്യുത്യർഹമായിരുന്നു,
അദ്ദെഹത്തിന്റെ പ്രവർത്തനങ്ങൾ.പക്ഷെ അദ്ദേഹം ഈ നാണംകെട്ടരാഷ്ട്രീയക്കാരന്റെ സ്ഥിരം കളികളുടെ ഭാഗമായപ്പോൾ, കരുനീക്കങ്ങളുടെയും ഭാഗമായപ്പോൾ,മലയാളി എന്ന നിലയിൽ സങ്കടം തോന്നി. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വരെ തേടിപ്പിടിച്ചു വായിച്ചതും,ഒക്കെ അഭിമാനം കൊണ്ടായിരുന്നു.മലയാളികളുടെ ഇടയിൽ നിന്ന്
,വളരെ അർഹതയുള്ള ഒരാൾ കൂടി രാഷ്ട്രീയത്തിലേക്ക്.എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ടുള്ള പ്രവർത്തികൾ,അത്,ഗതികെട്ട,വൃത്തികെട്ട,
രാഷ്ട്രീയത്തിന്റെ,ഈ വഴിയിൽത്തന്നെ വന്നു നിൽക്കുന്നു.വീണ്ടും വീണ്ടും പറയട്ടെ, മനുഷ്യജീവിതത്തെ കണ്ടറിഞ്ഞു മനസ്സിലാക്കി കഥകളും കവിതയും,ലേഖനങ്ങളും എഴുതിയ ഒരു മനസ്സിന്റെ ഉടമയിൽ നിന്ന്,ഇത്ര പ്രതീക്ഷിച്ചില്ല!!!!
ഈശ്വരാ....
അങ്ങിനെ തുടങ്ങാൻ ആണു തോന്നിയതു.... നല്ല ഭാഷ.. നല്ല എഴുത്ത്...
Sorry Malayalam ezhuthan padikkunnathe ullu... kure neram edukkunnu, aksharangal kittan..
Sasi Tharoorinte books njanum valare excitement kondu thanne aanu vayichathu..I like his writings.. Pinne, politicsil keriyappol.. Roma nagarathil chennal Romaakkkaaranaavanam ennalle...
Ee news kandappol enikkentho vihamam thonni.. Angerude pocketil ninnu eduthal polum aalukalude manassil samshayam undavam.. Oru politician angine cheyyan paadillayirunnu.. aa sthaanathillenkil ayal evide venamenkilum thaamasichotte...
Valare shakthamaaya prathikaranam Satheshinte.. keep it up...
Saritha
ശശി തരൂരിന് ജയ് വിളിച്ച് നടക്കുന്ന തിരോന്തരം ബ്ലോഗുകാര്‍ ഇതൊന്ന് വായിക്കട്ടെ
Shashi Tharoor was not meant for politics.Had he been, he would have had a better answer to the querry. Not every one can be a Gandhi.When he says it is his money he is spending it is believable 'cos he is,like you have written, one has lived a very comfortable life .What about the likes of Mayawati who keep spending public money to build statues of herself (and never without a handbag)? Let's continue to hope that Tharoor who is much liked by the youth does something worthy for the nation during his tenure.
സപ്ന, ചിന്താശൂന്യ ,മാര്‍...ജാരന്‍
നന്ദി ,മറ്റാരും കേറാത്ത ഈ ബ്ലോഗില്‍ വന്നു കമന്റിയതിന്..
പ്രിയപ്പെട്ട അനോണി ..താങ്കളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് ..
ശശി തരൂര്‍ സ്വന്തം പണം മുടക്കി എവിടെ താമസിച്ചാല്‍ നമുക്കെന്താ എന്ന സരസമായ ചോദ്യം കൊണ്ട് തീര്‍ക്കാവുന്ന ഒന്നല്ല ഈ തര്‍ക്കം ,ഞാന്‍ പറയുന്നത് നിലപാടുകള്‍ നിരന്തരം മാറ്റിക്കൊണ്ടിരികുന്ന(എല്ലായ്പോഴും വ്യക്തി നിഷ്ഠ കാര്യംങള്‍ക്കായി) ഒരാളുടെ കപടതയെ മാന്യവല്‍ക്കരിക്കാന്‍ ശ്രമിച്ചുകൂട എന്ന് തന്നെയാണ് ...
മയാവതിയെക്കുറിച്ചു മറിച്ചൊരു അഭിപ്രായം എനിക്കുമില്ല ..മായാവതിയും തരൂരും ഒരേ തൂവല്‍ പക്ഷികളാണെന്നു താങ്കള്‍ സമ്മതിക്കുന്നുവെങ്കില്‍ ധാരാളമായി ഞാന്‍ തൃപ്തനാണ് ...
മലയാളത്തില്‍ നിന്നും മറ്റൊരു ചെറിയ മന്ത്രികൂടിയുണ്ട് ഭാരതത്തില്‍ ,പ്രതിരോധം എന്ന 'ചെറിയ ' വകുപ്പ് കയ്യാളുന്ന ശ്രീ ആന്റണി ..അദ്ദേഹത്തിന്‍റെ പഴഞ്ചന്‍ ജീവിത ശീലങ്ങളില്‍ നിന്നും ചെറുപ്പക്കാര്‍ക്ക് ഒന്നും പടിക്കനില്ലെന്നാണോ സുഹൃത്തേ ..
എന്തായാലും നന്ദി അഭിപ്രായങ്ങള്‍ കുറിച്ചതിന് .
അനോണി,ഇവിടെയു എത്തി അല്ലെ,അപ്രസക്തമായ
ആർക്കും എന്തും വരെട്ടെ എനിക്കെന്താ എന്ന് അല്ലെ!!
ohh!Mr.Wayanadan ,I am just another soul who thinks positive and keeps hope .There are bigger issues to worry about.Like the media you highlight something that doesnt need more than a mention.And this is what the media clings on to while other worthy things go unnoticed.Anthony was born to be a poitician .Tharoor wasn't(Nor does he come from a family of politicians).Everyone thought so.. yet we voted and brought him into this field.Now shouldn't we give him the time to prove what he is worth.Let him learn from his mistakes.He has given up his five star comforts already.
A well written blog, but my views differ .
അനോണി
നിലപാടുകള്‍ ഓരോരുത്തരുടെയും വ്യത്യസ്തമാകുന്നത് സ്വാഭാവികമാണ് .
ജനാധ്യപത്യ ക്രമത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ശരി എന്ന് തോന്നിയത് വിജയിക്കുകയും ചെയ്യുന്നു ..
നന്ദി സുഹൃത്തെ ..സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുക എന്നത് വളരെ പ്രധാനമാണ് .
വീണ്ടും വരിക,എഴുതപ്പെട്ടെക്കാവുന്ന എന്റെ ബ്ലോഗുകളിലേക്ക് ..
Dear Blogger
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://wayanadan-wayanadan.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment